തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങൾ.
എസ്.ഡി.പി.ഐ -കണ്ണട,
എ.ഐ.എ.ഡി.എം.കെ -തൊപ്പി, ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് -സിംഹം, തൃണമൂല്‍ കോണ്‍ഗ്രസ് -പൂക്കളും പുല്ലും, ബി.ഡി.ജെ.എസ് -മണ്‍പാത്രം, സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ -മണി, സി.എം.പി (സി.പി ജോണ്‍ വിഭാഗം-നക്ഷത്രം, കോണ്‍ഗ്രസ് (സെക്യുലര്‍) -കായ്ഫലമുള്ള തെങ്ങ്, ഡി.എം.കെ -ഉദയസൂര്യന്‍, ഐ.എൻ.എല്‍ -ത്രാസ്, ജനതാദള്‍ (യുനൈറ്റഡ്) -അമ്പ്
ജനാധിപത്യ കേരള കോണ്‍ഗ്രസ് -സ്‌കൂട്ടര്‍, കേരള കോണ്‍ഗ്രസ് (ബി) -ബസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) -ബാറ്ററി ടോര്‍ച്ച്, എൽ.ജെ.പി -ബംഗ്ലാവ്, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുനൈറ്റഡ്) -ഫ്ലാഗ്, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് -ഗ്ലാസ് ടംബ്ലര്‍, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി -ക്ലോക്ക്, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്ചന്ദ്ര പവാര്‍ -ടര്‍ഹയൂതുന്ന പുരുഷന്‍, പി.ഡി.പി -ബോട്ട്, രാഷ്ട്രീയ ജനതാദള്‍ -റാന്തല്‍ വിളക്ക്, രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടി -കൈപ്പമ്പ്, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി -സീലിങ് ഫാന്‍, റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ -ഫുട്‌ബാള്‍, എസ്.പി -സൈക്കിള്‍, ശിവസേന (എസ്.എസ്) -വില്ലും അമ്പും,ട്വന്റി 20 പാര്‍ട്ടി -മാങ്ങ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ -ഗ്യാസ് സിലിണ്ടര്‍.

