Image default
Uncategorized

Video

0:00

പ്രസ് മീറ്റിൽ ബോഡി ഷെയിമിംഗ് ചോദ്യത്തിന് ശക്തമായ മറുപടി; നടി ഗൗരി കിഷൻ വൈറലാകുന്നു

കോയമ്പത്തൂർ: പുതിയ ചിത്രം അദേഴ്‌സ്ന്റെ പ്രമോഷൻ ഭാഗമായി ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബോഡി ഷെയിമിംഗ് ചോദ്യത്തിന് ശക്തമായ മറുപടി നൽകിയ നടി ഗൗരി കിഷൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വാർത്താസമ്മേളനത്തിൽ യൂട്യൂബർ നായകനോട് “നടിയുടെ ഭാരം എത്രയാണെന്നു” ചോദിച്ചതോടെയാണ് സംഭവം. സിനിമയെക്കുറിച്ച് ഒന്നും ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ ചോദിച്ചതിൽ ഗൗരി അസന്തോഷം പ്രകടിപ്പിച്ചു.
“നായികയുടെ ഭാരം ചോദിക്കുന്നത് വളരെ മോശം ചോദ്യമാണ്. അത് ബോഡി ഷെയിമിംഗ് തന്നെയാണ്. ഈ പ്രസ് മീറ്റിൽ ഞാൻ മാത്രമാണ് സ്ത്രീ. നിങ്ങൾ ബഹളം വെച്ച് എന്നെ ലക്ഷ്യംവെക്കുകയാണ്. എല്ലാ സ്ത്രീകൾക്കും വ്യത്യസ്തമായ ശരീരഘടനയുണ്ട്. എനിക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതെല്ലാം മനസിലാക്കാതെ നിങ്ങൾ വിധിയിടുകയാണ്,” — ഗൗരി പ്രതികരിച്ചു.
യൂട്യൂബർ തന്റെ ചോദ്യം സാധാരണമാണെന്നും അതിൽ തെറ്റില്ലെന്നും വാദിച്ചപ്പോൾ, “അതാണ് പ്രശ്നം. ബോഡി ഷെയിമിംഗിനെ നോർമലൈസ് ചെയ്യരുത്. നിങ്ങൾ തന്നെയാണ് മാപ്പ് പറയേണ്ടത്,” എന്ന് ഗൗരി മറുപടി നൽകി.
പ്രസ് മീറ്റിൽ സിനിമയെയും കഥാപാത്രത്തെയും കുറിച്ച് ആരും ചോദിക്കാതിരുന്നതിനെ ഗൗരി കടുത്ത വിമർശന വിധേയമാക്കി. “ഇത് ജേർണലിസമല്ല, നിങ്ങളുടെ തൊഴിൽനൈതികതയ്ക്ക് അപമാനമാണ്,” എന്നും അവൾ ചൂണ്ടിക്കാട്ടി.
സംഭവസമയത്ത് ഗൗരിയെ പിന്തുണയ്ക്കാതെ മൗനം പാലിച്ച സംവിധായകനെയും നായകനെയുംതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നു. “സർ, അത് വിട്ടുകളയൂ” എന്ന് പറയുന്ന അവർക്കെതിരെയും പ്രതികരണങ്ങളുണ്ട്.
വാർത്താസമ്മേളനത്തിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരിക്കുകയാണ്. നിരവധി പേർ ഗൗരിയുടെ ധൈര്യത്തെയും വ്യക്തമായ നിലപാടിനെയും പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

Related post

എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Time to time News

എസ്ഡിപിഐ ഡിജിറ്റല്‍ മീഡിയ സമ്മിറ്റ് സംഘടിപ്പിച്ചു

Time to time News

കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടി; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."