Image default
news

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ മരക്കരി കത്തിച്ചു; ബെലഗാവിയില്‍ വിഷപ്പുകയില്‍ ശ്വാസംമുട്ടി മൂന്ന് യുവാക്കള്‍ മരിച്ചു

0:00

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ മരക്കരി കത്തിച്ചു; ബെലഗാവിയില്‍ വിഷപ്പുകയില്‍ ശ്വാസംമുട്ടി മൂന്ന് യുവാക്കള്‍ മരിച്ചു

ബം​ഗളൂരൂ : തണുപ്പിൽ നിന്ന രക്ഷനേടാൻ അടച്ചിട്ട മുറിക്കുള്ളിൽ കൽക്കരി കത്തിച്ച മൂന്ന് യുവാക്കൾ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. ബെലഗാവി നഗരത്തിലെ അമൻ നഗറിലാണ് സംഭവം. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റിഹാൻ (22), മൊഹിൻ നാൽബന്ദ് (23), സർഫറാസ് ഹരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത്. പത്തൊമ്പതുകാരനായ ഷഹനവാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബെലഗാവിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മുറിയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്.

ബെലഗാവിയിലെ താപനില കുറഞ്ഞതിനാൽ, ഉറങ്ങാൻ പോകുന്നതിനുമുമ്പ് മുറി ചൂടാക്കാനായി കൽക്കരി കത്തിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ പുക നിറഞ്ഞ് യുവാക്കൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷഹനവാസിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മാൽമരുതി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related post

ചിത്രപ്രിയയുടെ മരണത്തിൽ സുഹൃത്തായ അലന്റെ(21) അറസ്റ്റ്; കൊലപാതകത്തിൽ കൂടുതൽ ആളുകൾക്കുള്ള പങ്ക് പരിശോധിക്കുന്നു

Time to time News

വെറും വയറ്റിൽ നെല്ലിക്ക കഴിച്ചു നോക്കൂ; ആരോഗ്യത്തിന് മൂന്ന് പ്രധാന ഗുണങ്ങൾ

Time to time News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."