പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ

പാലക്കാട് :ആലത്തൂർ14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതിക്ക് 26 മാസം തടവും 22,000 രൂപ പിഴയും ശിക്ഷ. പുതുക്കോട് കുന്നത്ത് തെരുവിൽ നിജാമുദീൻ (28) ആണ് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പോക്സോ ജഡ്ജ് സന്തോഷ് കെ. വേണു ശിക്ഷ വിധിച്ചത്. പിഴയടക്കുകയാണെങ്കിൽ പകുതി അതിജീവിതക്ക് നൽകണം.പിഴയടക്കാത്ത പക്ഷം മൂന്നര മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2024 നവംബർ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ വടക്കഞ്ചേരി എസ്.ഐ കെ. വിജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ സരിത അന്വേഷണത്തെ സഹായിച്ചു. അഡ്വ: ബിന്ദു നായരായിരുന്നു പ്രൊസിക്യൂഷനായി ഹാജരായത്. സി.പി.ഒ നിഷ മോൾ നടപടികൾ ഏകോപിപ്പിച്ചു.
