0:00
ഗർഭിണി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന (20) യാണ് മരിച്ചത്.
വൈകുന്നേരമാണ് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാനായി അമ്മ പുറത്തുപോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അർച്ചനയുടെ ഭർത്താവ് ഷാരോണെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിലുള്ള പ്രണയവിവാഹം നടന്നത്.
