ശാന്തമ്മയ്ക്ക് അനുശോചനമറിയിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: തിരുമലയിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ അമ്മ കെ ശാന്തമ്മയുടെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി. തിരുമലയിലെ ആനന്ദിന്റെ വീട്ടിലെത്തിയാണ് മന്ത്രി ശാന്തമ്മയ്ക്ക് അനുശോചനം രേഖപ്പെടുത്തിയത്. ആനന്ദിന്റെ അച്ഛൻ കേശവൻ തമ്പിയോടും മന്ത്രി സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. തനിക്ക് പകരം തൃക്കണ്ണാപുരം വാർഡിൽ ബിജെപി- ആർഎസ്എസ് പ്രാദേശിക നേതൃത്വം മണ്ണ് മാഫിയക്കാരനെ സ്ഥാനാർഥിയാക്കിയെന്ന ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക നേതാക്കളുടെ പേര് പരാമർശിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ആത്മഹത്യ കുറിപ്പ്.
വാട്സാപ്പ് സന്ദേശം കിട്ടിയ ചില സുഹൃത്തുക്കളാണ് തൃക്കണ്ണാപുരത്തെ വീടിന് പിന്നിലെ ഷെഡിൽ ആനന്ദിനെ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ ക കെ ശാന്തമ്മ, ആനന്ദ് കെ തമ്പിണ്ടെത്തിയത്.തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ആനന്ദിൻ്റെ ആത്മഹത്യയിൽ കടുത്ത മാനസിക ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു ശാന്തമ്മ. കടുത്ത പനിമൂലം പാങ്ങോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് ഇന്നലെ അന്ത്യം സംഭവിച്ചത്.
