Image default
Uncategorized

സുബൈറിന്റെ രക്തസാക്ഷിത്വം  ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നത്എസ് പി അമീർ അലി

0:00

സുബൈറിന്റെ രക്തസാക്ഷിത്വം  ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നത്എസ് പി അമീർ അലി

പാലക്കാട്: ശഹീദ് മുഹമ്മദ് സുബൈറിന്റെ നാലാം വാർഷിക അനുസ്മരണ സമ്മേളനം മാർച്ച് 3, 2026 ന് കൃഷ്ണ ശ്രീ ഓഡിറ്റോറിയം, പാറയിൽ എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ സാമൂഹിക-രാഷ്ട്രീയ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത സമ്മേളനം ശ്രദ്ധേയമായി.
സമ്മേളനത്തിന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്രം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.പി. അമീർ അലി ഉദ്ഘാടനം നിർവഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇല്യാസ് കാവിൽപാട് സ്വാഗതം പറഞ്ഞു.
ഹാഫിസ് മുഹമ്മദ് സവാദ് അൽ ഖാസിമി (ടൗൺ പള്ളി ചീഫ് ഇമാം, പുതുനഗരം), വിളയോടി ശിവൻകുട്ടി, ജനാബ് അബൂബക്കർ സാഹിബ് (ശഹീദ് സുബൈറിന്റെ പിതാവ്), ഷരീഫ് പട്ടാമ്പി (ജില്ലാ വൈസ് പ്രസിഡണ്ട്), ബഷീർ കൊമ്പം (ജില്ലാ ജനറൽ സെക്രട്ടറി-ഓർഗനൈസിംഗ്), ഉമ്മർ മൗലവി (ജില്ലാ സെക്രട്ടറി), മജീദ് കെ.എ (ജില്ലാ സെക്രട്ടറി) അനുസ്മരണ പ്രഭാഷണങ്ങൾ എന്നിവർ നടത്തി.

പ്രഭാഷകർ ശഹീദ് മുഹമ്മദ് സുബൈറിന്റെ പൊതുപ്രവർത്തന ജീവിതവും പ്രസ്ഥാനത്തോടുള്ള സമർപ്പണവും അനുസ്മരിച്ചു. എസ്.ഡി.പി.ഐ വിവിധ ഉത്തരവാദിത്വങ്ങളിൽ പ്രവർത്തിച്ചുവെന്നും സമൂഹ ഇടപെടലുകളിൽ സജീവ സാന്നിധ്യമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
2018 ലെ പ്രളയ ദുരന്തകാലത്ത് നടത്തിയ സേവന പ്രവർത്തനങ്ങളും ദുരിതബാധിതർക്കായി നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളിൽ പ്രത്യേകം പരാമർശിച്ചു. പ്രവർത്തകരുടെ പ്രശ്നങ്ങൾ സ്വന്തം വിഷയമായി കണ്ടു പരിഹാരം കാണാൻ ശ്രമിച്ച വ്യക്തിത്വമായിരുന്നു ശഹീദ് സുബൈർ എന്ന് അനുസ്മരണത്തിൽ പങ്കെടുത്തവർ പറഞ്ഞു.
സമ്മേളനത്തിന് സജ്ജാദ് സുബൈർ നന്ദി രേഖപ്പെടുത്തി.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."