Image default
Uncategorized

വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവ്

0:00

വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവ്

തിരുവനന്തപുരം: അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ. മെഡിക്കൽ കോളേജ് സ്വദേശി സുബാഷ്‌ കുമാറിനെ(57)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ ആയി അനുഭവിക്കണം

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെയാണ് പെൺകുട്ടി തുറന്നു പറഞ്ഞത്.

2013ൽ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകനായിരുന്ന പ്രതി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. 2014 ജനുവരി വരെ പ്രതി പലതവണകളായി ഇത് ആവർത്തിച്ചു. ഇതോടെ കുട്ടി ട്യൂഷൻ പഠനം നിർത്തുകയും ചെയ്തു. എന്നാൽ പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല.

സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓർഡർ) കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് എംബിബിഎസ് പഠനത്തിനായി അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങിയപ്പോൾ പ്രതിയുടെ സമാന രൂപ സാദൃശ്യമുള്ള ഒരാളെ കണ്ട് മനോവിഭ്രാന്തി ഉണ്ടായി. വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പറയുന്നത്. ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. പി സുരഭി എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്റ് കമീഷണർ പി നിയാസ്, മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ പി എൽ വിഷ്ണു എന്നിവരാണ് കേസ് അന്വേഷിച്ചത്.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."