Image default
Uncategorized

കാര്‍ നിര്‍ത്തിയിട്ട തടിലോറിയിലേക്ക് ഇടിച്ചു കയറി; തിരുപ്പോരൂരില്‍ ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്

0:00

കോയമ്പത്തൂർ: തിരുപ്പോരൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ഥിനി മരിച്ചു. രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്. ക്രോംപേട്ടിലെ ബാലാജി മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ അലൈഡ് ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥിനിയും വെല്ലൂര്‍ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ(21)യാണു മരിച്ചത്. മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ഗുരുതര പരിക്കുകളോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

പത്തു വിദ്യാര്‍ഥികള്‍ രണ്ടു കാറുകളിലായി മഹാബലിപുരത്ത് പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് പോലിസ് അറിയിച്ചു. അന്വേഷണത്തില്‍ അപകടത്തിന് കാരണമായ ലോറി കടലൂര്‍ ജില്ലയില്‍ നിന്നുള്ള പ്രഭാകരന്റേതാണെന്ന് കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാളഹസ്തിക്ക് വിറക് കൊണ്ടുപോകുന്ന വഴിയായിരുന്നു ലോറി നിറുത്തിയിട്ടിരുന്നത്. ഹൈവേയില്‍ അപകടകരമായ രീതിയില്‍ ഹെവി വാഹനം പാര്‍ക്ക് ചെയ്തതിന് ലോറി ഡ്രൈവര്‍ സുഭാഷ്(40)നെ പോലിസ് അറസ്റ്റ് ചെയ്തു.

Related post

പാചകവാതക വിലവർദ്ധനവ്: വിമൻ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പിയിൽ ധർണ്ണ നടത്തി

Time to time News

തിരൂര്‍ നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

Time to time News

വണ്ടൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."