Image default
Uncategorized

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; എസ് എച്ച് ഒ. പ്രതാപ് ചന്ദ്രന് സസ്‌പെന്‍ഷന്‍

0:00

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; എസ് എച്ച് ഒ. പ്രതാപ് ചന്ദ്രന് സസ്‌പെന്‍ഷന്‍

കൊച്ചി:ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നിലവില്‍ അരൂര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രന് എതിരെയാണ് നടപടി. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതാപ ചന്ദ്രനെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.
2024ല്‍ പ്രതാപ ചന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്ന കാലത്താണ് സംഭവം. ഇദ്ദേഹം ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതാപ ചന്ദ്രന്‍ ആണ് ഗര്‍ഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.
സ്ത്രീയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭര്‍ത്താവിനെ അന്വേഷിച്ച് യുവതി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മര്‍ദനം നേരിടേണ്ടി വന്നത്. ഏറെ നാളത്തെ നിയമപോരാട്ടത്തിനു ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചത്.

Related post

മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി; ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

Time to time News

ലോണ്‍ ആപ്പ് ഭീഷണി; ആര്യനാട് 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി

Time to time News

പെരുമ്പാവൂർ ജിഷ കേസിലെ നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു; സംസ്കാരം ഇന്ന്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."