Image default
Uncategorized

ആള്‍ക്കൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍

0:00

ആള്‍ക്കൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടകൊലപാതകത്തിനിരയായ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസില്‍ ഇതുവരെ ഏഴുപേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപോര്‍ട്ട്. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.

നാലാം പ്രതിയായ ആനന്ദന്‍ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പോലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. രാം നാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

Related post

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല; മറ്റൊരാള്‍ക്കുകൂടി പങ്കെന്ന് സൂചന

Time to time News

നവംബർ 3 മുതൽ സ്വകാര്യ ബസ് സമരം; പാലക്കാട് ബസ് ഉടമകൾ പ്രതിഷേധ മാർച്ച് നടത്തി

Time to time News

ജയില്‍ ചാട്ടം; രക്ഷപ്പെട്ട 15 തടവുകാര്‍ പിടിയില്‍, ഒന്‍പത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."