Image default
Uncategorized

മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരി​ഗണിച്ചില്ല; നാളെ കോടതിയിലെത്തിക്കും

0:00

മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരി​ഗണിച്ചില്ല; നാളെ കോടതിയിലെത്തിക്കും

തിരുവല്ല: മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കാതെ കോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കിട്ടാതെ ജാമ്യം നൽകാനാകില്ലെന്ന് ഹർജി പരി​ഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി അറിയിച്ചു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
കസ്റ്റ‍ഡിയിൽ വേണമെന്നുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ നാളെ പരി​ഗണിക്കും. കൂടുതൽ തെളിവെടുപ്പിനായി ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
ബലാത്സം​ഗം നടന്നുവെന്ന് അതിജീവിത മൊഴിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കണം. യുവതിക്കെതിരായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ മാങ്കൂട്ടത്തിൽ മൊബൈൽ ഫോണിൽ പകർത്തിതയതായും സൂചനയുണ്ട്. അതിനാൽ ഈ തെളിവുകളും കണ്ടെടുക്കേണ്ടതുണ്ടെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Related post

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Time to time News

വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ നടപടി; പി.കെ ശശിയെ സിപിഎം പുറത്താക്കി

Time to time News

പാലക്കാട് ജില്ലാ മൃഗാശുപത്രിയിൽ ഗുരുതര സൗകര്യക്കുറവ്; ചികിത്സ തേടി കർഷകർ ദുരിതത്തിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."