Image default
Uncategorized

മൈ ഗോഡ്! കരടി; വാളയാർ–കഞ്ചിക്കോട് മേഖലയിൽ കരടിയെയും കുഞ്ഞിനെയും കണ്ടെത്തി

0:00

മൈ ഗോഡ്! കരടി; വാളയാർ–കഞ്ചിക്കോട് മേഖലയിൽ കരടിയെയും കുഞ്ഞിനെയും കണ്ടെത്തി

പാലക്കാട്:
വാളയാർ–കഞ്ചിക്കോട് മേഖലയിൽ കരടിയെയും അതിന്റെ കുഞ്ഞിനെയും കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്ക പരത്തി. കിൻഫ്ര വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമി വൃത്തിയാക്കുന്നതിനിടെ കരടിയെ കണ്ട ജെസിബി ജീവനക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചുള്ളിമട കൊട്ടാമുട്ടി പ്രദേശത്ത് പൂട്ടിക്കിടക്കുന്ന ഒരു കമ്പനിയുടെ മുന്നിലൂടെ കരടിയും കുഞ്ഞും സഞ്ചരിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. തുടർന്ന് ഇവ അയ്യപ്പൻമല ഭാഗത്തേക്ക് കയറി പോകുന്നതും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവം അറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കരടികൾ ആക്രമണ സ്വഭാവം കാണിച്ചില്ലെന്നും, ഭക്ഷണം തേടി വനാതിരുകൾ കടന്ന് ഇറങ്ങിയതാകാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, രാത്രിസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങാതിരിക്കണമെന്നും വനംവകുപ്പ് നിർദേശിച്ചു. വന്യജീവികളെ പ്രകോപിപ്പിക്കാതെയും, കണ്ടാൽ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."