Image default
Uncategorized

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

0:00

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല. പോറ്റി സമർപ്പിച്ച ജാമ്യ ഹരജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹരജിയാണ് കൊല്ലം വിജിലൻസ് കോടതി തള്ളിയത്. ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്ന എസ്ഐടിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്.‌ അതേസമയം, ശബരിമലയിലെ വാജി വാഹനം കൊണ്ടുപോയതിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എസ്ഐടി. തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ കൊടിമരത്തിന്റെ നിർമാണവും അന്വേഷിക്കും. ദ്വാരപാരക ശിൽപ്പത്തിൽ നിന്ന് സ്വർണം തട്ടിയതിൽ ശബരിമല തന്ത്രിയുടെ അറസ്റ്റും അന്വേഷണസംഘം രേഖപ്പെടുത്തും.

Related post

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 55 വർഷം കഠിന തടവും 3.80 ലക്ഷം രൂപ പിഴയും ശിക്ഷ

Time to time News

വിദ്യാർഥിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവ്

Time to time News

ഒറ്റപ്പാലത്ത് പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."