Image default
Uncategorized

കണ്ണൂരിൽ മെത്താംഫെറ്റമിനുമായി യുവതി പിടിയിൽ

0:00

കണ്ണൂരിൽ മെത്താംഫെറ്റമിനുമായി യുവതി പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ പാപ്പിനിശേരി യില്‍ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍. പാപ്പിനിശ്ശേരി എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. വൈ. ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പാപ്പിനിശ്ശേരിയില്‍ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്.
അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടി.എം ശശിധരന്‍. മകള്‍ എ. ഷില്‍ന യെ (32)യെയാണ് ണ് 0.459 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്.. എക്‌സൈസ് പാര്‍ട്ടിയില്‍ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ ശ്രീകുമാര്‍ വി.പി പങ്കജാക്ഷന്‍, രജിരാഗ് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ, ഷൈമ എന്നിവരും പങ്കെടുത്തു. രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് റെയ്ഡ് നടത്തിയത്. നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയാണ് ഷില്‍ന.
ഇവര്‍ വീണ്ടും വില്‍പ്പനയില്‍ സജീവമാണെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ മയക്കുമരുന്ന് മാഫിയയുടെ കാരിയറാണ് ഷില്‍ന. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ണൂര്‍കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.. എന്‍. ഡി. പി. എസ് ആക്ടുപ്രകാരമുള്ള തുടര്‍ നടപടികള്‍ വടകര എന്‍ ഡി പി.എസ് കോടതിയില്‍ നടക്കും.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."