0:00
സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

കണ്ണൂർ:
കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അയോന മോൺസൺ (17) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി അയോനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

