Image default
Uncategorized

കഞ്ചാവ് ബീച്ചിൽ ഉണക്കാനിട്ടു; കൂടെ കിടന്നുറങ്ങിയ യുവാവ് പിടിയിൽ

0:00

കഞ്ചാവ് ബീച്ചിൽ ഉണക്കാനിട്ടു; കൂടെ കിടന്നുറങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനൊപ്പം കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ. വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബീച്ചിൽ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കർണാടകയിൽ നിന്നു കഞ്ചാവ് എത്തിച്ച് കോഴിക്കോട് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നയാളാണ് മുഹമ്മദ് റാഫിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കോഴിക്കോട് വടകര സഹകരണ ആശുപത്രിക്ക് സമീപം കാടുപിടിച്ച നിലയിൽ കിടന്നിരുന്ന പറമ്പിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെത്തി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് വടകര പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് ചെടികൾ വേരോടെ പിഴുതെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
മണ്ണിൽ അവശേഷിച്ചിരുന്ന കഞ്ചാവ് വിത്തുകൾ മുളച്ച് വളർന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തിയെങ്കിലും കൂടുതൽ കഞ്ചാവ് ചെടികൾ കണ്ടെത്താനായില്ല.

Related post

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ച് രമേശ് ചെന്നിത്തല; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."