Image default
Uncategorized

മലപ്പുറത്ത് അമ്മയും രണ്ട് മക്കളും  കുളത്തിൽ മുങ്ങിമരിച്ചു

0:00

മലപ്പുറത്ത് അമ്മയും രണ്ട് മക്കളും  കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ വീണാലുക്കൽ താഴേക്കാട്ട് പടിയിലെ കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൈനബയും മക്കളായ ഫാത്തിമ ഫർസീലയും ആഷിഖുമാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം പുറത്തറിയുന്നത്.
കുളത്തിനരികിലൂടെ പോയിരുന്ന നാട്ടുകാർ കുട്ടികളിൽ ഒരാളുടെ മൃതദേഹം കുളത്തിൽ പൊങ്ങി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദുരന്തം പുറംലോകം അറിയുന്നത്. സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ കുളത്തിലിറങ്ങി നടത്തിയ പരിശോധനയിൽ സൈനബയുടെയും മറ്റൊരു കുട്ടിയുടെയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയും ദുഃഖവുമാണ് പരന്നത്. വിവരമറിയിച്ചതിനെ തുടർന്ന് മലപ്പുറത്ത് നിന്നുള്ള അഗ്‌നി രക്ഷാസേന സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപേ തന്നെ നാട്ടുകാർ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു.
മൃതദേഹങ്ങൾ നിയമനടപടികൾക്കായി തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഒരു കുടുംബത്തിലെ മൂന്നു പേരുടെ അപ്രതീക്ഷിത മരണവാർത്ത പ്രദേശവാസികളെ നടുക്കിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."