Image default
Uncategorized

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു

0:00

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ബിജെപിയിൽ ചേർന്നു


മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ പി. അരുൺ ബിജെപിയിൽ ചേർന്നു. പ്രാദേശിക പാർട്ടി നേതൃത്വത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സിപിഐ വിട്ടതെന്ന് അരുൺ വ്യക്തമാക്കി.
തനിക്ക് പാർട്ടിക്കുള്ളിൽ പ്രവർത്തിക്കാൻ അവസരം നൽകിയില്ലെന്നും, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന സമീപനമാണ് നേതൃത്വത്തിനുണ്ടായിരുന്നതെന്നും അരുൺ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപിയിൽ ചേർന്നതെന്നും, ഇനി ബിജെപിക്കുവേണ്ടി സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വണ്ടൂർ മണ്ഡലത്തിലെ 18-ാം വാർഡിൽ എൽഡിഎഫിന്റെ സ്ഥാനാർഥിയായി മത്സരിച്ച അരുൺ പരാജയപ്പെട്ടിരുന്നു. 60–70 വോട്ടുകൾക്ക് ജയിക്കാനോ തോൽക്കാനോ സാധ്യതയുള്ള വാർഡിൽ 300-ലധികം വോട്ടുകൾക്ക് പരാജയപ്പെട്ടത് തന്നെ മാനസികമായി ബാധിച്ചുവെന്നും, ഈ വിഷയം നേരത്തെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അരുൺ പറഞ്ഞു. എന്നാൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ കുപ്രചാരണങ്ങൾ നടത്തിയതായും, അതും പാർട്ടി വിടാനുള്ള തീരുമാനത്തിന് കാരണമായെന്നും അരുൺ വ്യക്തമാക്കി. നിലവിൽ അദ്ദേഹം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."