Image default
Uncategorized

ദീപകിന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ  യുവതിക്കെതിരെ  കേസെടുത്തു

0:00


ദീപകിന്റെ ആത്മഹത്യ: വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ  യുവതിക്കെതിരെ  കേസെടുത്തു

കോഴിക്കോട്: ലൈംഗിക അതിക്രമ പ്രചാരണം നടത്തി യുവാവിനെ ആത്മഹത്യ ചെയ്യിപ്പിച്ച യുവതിക്കെതിരേ കേസെടുത്തു. മെഡിക്കല്‍ കോളേജ് പോലിസാണ് മുസ്ലിം ലീഗ് മുന്‍ വാര്‍ഡ് മെംബര്‍ ഷിംജിതക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ഇന്ന് വൈകിട്ടോടെ മെഡിക്കല്‍ കോളജ് പോലിസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവതിക്കെതിരേ കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതി സമൂഹമാധ്യമത്തില്‍ ആരോപിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Related post

അട്ടപ്പാടിയിൽ അഞ്ച് മാസത്തിനിടെ എട്ട് ശിശുമരണങ്ങൾ; സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

Time to time News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 26) അവധി

Time to time News

ആലത്തൂരിൽ വൻ മയക്കുമരുന്ന് വേട്ട; 56.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."