Image default
Uncategorized

ദീപക് ആത്മഹത്യ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0:00

ദീപക് ആത്മഹത്യ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ വടകര മുട്ടുങ്ങൽ സ്വദേശി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും.
ജാമ്യഹരജിയിൽ ഇരുവിഭാഗങ്ങളുടെയും വാദം കോടതി കേട്ടിരുന്നു. വാദം പൂര്‍ത്തിയായതിനെ തുടർന്ന് ചൊവ്വാഴ്ച വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, ദീപക്കുമായി മുൻപരിചയം ഇല്ലെന്നും ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ബാധകമല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി ഇന്നത്തേക്ക് മാറ്റിയത്. ഷിംജിത നിലവിൽ മഞ്ചേരി ജയിലിലാണ്.
ഇതിനിടെ, പ്രതി പ്രചരിപ്പിച്ച വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബസിലെ മറ്റൊരു യാത്രക്കാരി പോലീസിനെ സമീപിച്ചു. വീഡിയോ കാരണം തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക അറിയിച്ച് വീഡിയോ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്.

Related post

കടപ്പാറ ഭൂമി പ്രശ്നം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

Time to time News

തെരുവുനായ കടിച്ചുപൊട്ടിച്ച ചെരിപ്പ്; ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർദേശം

Time to time News

പോക്സോ കേസ്: രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പ്രതിയെ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെവിട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."