Image default
Uncategorized

ദീപക്കിന്റെ ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി

0:00

ദീപക്കിന്റെ ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി


കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ വടകര മുട്ടുങ്ങല്‍ സ്വദേശിനി ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം കോടതി തള്ളി.
പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ഉണ്ടാകുമെന്ന നിലപാടാണ് പൊലീസ് കോടതിയെ അറിയിച്ചത്. സമൂഹവിചാരണയ്ക്ക് വഴിയൊരുക്കുന്നതിനുള്ള ഉദ്ദേശത്തോടെയാണ് വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് ദീപക് ഗുരുതരമായ മാനസിക വിഷമത്തിലായിരുന്നുവെന്നും അതിന്റെ പശ്ചാത്തലത്തിലാണ് ആത്മഹത്യയുണ്ടായതെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്.

Related post

ചികിത്സാപ്പിഴവ്: ഒൻപത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ

Time to time News

വയനാട് സ്വദേശിനിയായ പെൺസുഹൃത്ത് ആത്മഹത്യ ചെയ്തതിനു പിന്നാലെ; യുവതിയുടെ മൃതദേഹം കണ്ട പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

Time to time News

വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."