Image default
Uncategorized

ആഗ്രഹംപോലെ പ്രിയപ്പെട്ട റിസോർട്ടിൽ സി.ജെ. റോയിക്ക് അന്ത്യനിദ്ര, കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ

0:00

ആഗ്രഹംപോലെ പ്രിയപ്പെട്ട റിസോർട്ടിൽ സി.ജെ. റോയിക്ക് അന്ത്യനിദ്ര, കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ

ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ബെംഗളൂരുവില്‍ നടന്നു. കല്‍ക്കരെ സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടന്നു. സി ജെ റോയിയുടെ ആഗ്രഹപ്രകാരം ബെന്നാര്‍ഘട്ടയിലെ നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദര്‍ശനം നടന്ന ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ആയിരങ്ങളാണ് റോയിയെ അവസാനമായി കാണാന്‍ ബന്നാര്‍ഘട്ടയിലെത്തിയത്. ഭാര്യ, സഹോദരന്‍, മക്കള്‍ ഉള്‍പ്പെടെ അന്ത്യചുംബനം നല്‍കി യാത്രയാക്കി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ റിസോര്‍ട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. 2.30ന് കാല്‍ക്കരെ സെയ്ന്റ് ജോസഫ്സ് പള്ളിയില്‍ സംസ്‌കാരശുശ്രൂഷ നടത്തി. പിന്നാലെ റിസോര്‍ട്ടിലേക്കെത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ്(57)സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചു. മരണം അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്.

അതേസമയം റോയ് സി ജെയുടെ മരണത്തില്‍ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച ഐടി റെയ്ഡ് നടന്നിട്ടില്ല. ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായിട്ടില്ലെന്നും പോലിസ്. കേരളത്തില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഒരു മണിക്കൂറോളം ആദായ നികുതി വകുപ്പ് സി ജെ റോയിയെ ചോദ്യം ചെയ്തുവെന്നായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാല്‍ പോലിസ് ഇത് നിരാകരിച്ചു.

ഇന്നലെ പ്രത്യേക അന്വേഷണ സംഘം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രാഥമിക റിപോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാധ്യമങ്ങളെ കാണുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചു. കൊച്ചിയില്‍ മറ്റന്നാള്‍ വൈകിട്ട് നാലുമണിക്കാണ് വാര്‍ത്താ സമ്മേളനം.

Related post

റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും – ജോൺസൺ കണ്ടച്ചിറ

Time to time News

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."