Image default
Uncategorized

വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ 230 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ

0:00

വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ 230 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് അറസ്റ്റിൽ

പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 230 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രമേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തുന്ന KL-15-A-2060 നമ്പർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായ തിരൂർ താലൂക്ക് പൊന്മല വില്ലേജ് ചെങ്ങോട്ടൂർ ദേശം പട്ടത്ത് വീട്ടിൽ കുഞൻ മകൻ സന്ദീപ് എന്നയാളിൽ നിന്നുമാണ് കമേഴ്സ്യൽ ക്വാണ്ടിറ്റിയിലുള്ള 230 ഗ്രാം മെത്താംഫെറ്റാമിൻ കണ്ടെടുത്തത്.
പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ആവശ്യമായ രേഖകൾ തയ്യാറാക്കിയ ശേഷം മേൽനടപടികൾക്കായി പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയതായി അധികൃതർ അറിയിച്ചു.
വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എൻ. പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് റിയാസ് എ., പി.കെ. ഷിബു, ദേവകുമാർ (ഗ്രേഡ്), പ്രിവന്റീവ് ഓഫീസർമാരായ ശ്രീധർ, സജീഷ് കെ.എം., സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജിൻ, അരുൺ, അശ്വാന്ത്, സുബിൻ രാജ് എന്നിവർ പങ്കെടുത്തു.

Related post

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

Time to time News

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."