0:00
വാളയാറിൽ ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചരിഞ്ഞു

വാളയാർ: വട്ടപ്പാറയ്ക്ക് സമീപം എ ലൈൻ റെയിൽവേ പാളത്തിൽ ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചരിഞ്ഞു. ബുധനാഴ്ച പുലർച്ചെ 4.15ഓടെ കണ്ണൂർ–യശ്വന്ത്പൂർ എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചതിനെ തുടർന്നാണ് മൂന്നു വയസ്സ് പ്രായമുള്ള കൊമ്പനാനക്കുട്ടി മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാട്ടാനയെ ഏകദേശം 50 മീറ്റർ ദൂരം ട്രെയിൻ വലിച്ചിഴച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഏറെക്കാലമായി വാളയാർ–കഞ്ചിക്കോട് വനമേഖലയിൽ തമ്പടിച്ചിരുന്ന 14 അംഗ ആനക്കൂട്ടത്തിലെ അംഗമാണ് ചരിഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി ബി ലൈൻ പാളം വഴിയാണ് നടത്തുന്നത്.

