Image default
Uncategorized

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16കാരിക്കെതിരെ ലൈംഗികാതിക്രമ ശ്രമം; ‘മുരാരി തന്ത്രി’ക്കായി പൊലീസ് തിരച്ചിൽ ഊർജിതം

0:00

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16കാരിക്കെതിരെ ലൈംഗികാതിക്രമ ശ്രമം; ‘മുരാരി തന്ത്രി’ക്കായി പൊലീസ് തിരച്ചിൽ ഊർജിതം


കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന എത്തിയ പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബുവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പുത്തൂർ പൊലീസ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
പെൺകുട്ടി അമ്മയോടൊപ്പം ബാധ ഒഴിപ്പിക്കാനായാണ് മുരാരി തന്ത്രിയുടെ വീട്ടിലെത്തിയത്. പൂജയുടെ ഭാഗമാണെന്ന് പറഞ്ഞ് അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി, അവിടെവെച്ച് ബലമായി കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഭയന്ന പെൺകുട്ടി നിലവിളിച്ച് മുറിക്ക് പുറത്തേക്ക് ഓടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ റീൽ വീഡിയോകൾ ഉൾപ്പെടെ പങ്കുവെച്ച് സജീവമായിരുന്ന വ്യക്തിയാണ് മുരാരി തന്ത്രി. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് അടക്കമുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വിവിധ കോണുകളിൽ പുരോഗമിക്കുകയാണ്.

Related post

ജില്ലാ ജയിലിൽ ക്ഷേമദിനാഘോഷങ്ങൾക്ക് തുടക്കം; ക്വിസ്, ചിത്രരചന, ഫുട്ബോൾ മത്സരങ്ങൾ നടക്കും

Time to time News

പിഎസ്‌സി ഒന്നാം റാങ്കുകാരിക്കും ജോലി ഇല്ല; റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതോടെ കണ്ണീരോടെ എം. റഷീദ

Time to time News

പട്ടാമ്പിയിൽ ബസിൽ 17കാരനു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."