Image default
Uncategorized

ജില്ലാ ജയിലിൽ ക്ഷേമദിനാഘോഷങ്ങൾക്ക് തുടക്കം; ക്വിസ്, ചിത്രരചന, ഫുട്ബോൾ മത്സരങ്ങൾ നടക്കും

0:00

ജില്ലാ ജയിലിൽ ക്ഷേമദിനാഘോഷങ്ങൾക്ക് തുടക്കം; ക്വിസ്, ചിത്രരചന, ഫുട്ബോൾ മത്സരങ്ങൾ നടക്കും


പാലക്കാട്: പാലക്കാട് ജില്ലാ ജയിലിൽ സംഘടിപ്പിക്കുന്ന ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് തുടക്കമായി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ. ഇ. സാലിഹ് പരിപാടി ഉദ്ഘാടനം ചെയ്തു. ജയിൽ അന്തേവാസികളുടെ മാനസിക സംഘർഷം ലഘൂകരിക്കുകയും അവരുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ക്ഷേമദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗവും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്. ബി. രാജു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഉത്തരമേഖലാ റീജിയണൽ വെൽഫെയർ ഓഫീസർ കെ. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചന മത്സരം, ഫുട്ബോൾ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ജില്ലാ ജയിലിൽ സംഘടിപ്പിക്കും.
മുട്ടികുളങ്ങര കെ.എ.പി–2 ബറ്റാലിയൻ സൈക്യാട്രിസ്റ്റ് ഡോ. അശ്വതി കൃഷ്ണ, റിട്ട. സ്പെഷ്യൽ ഓഫീസർ എ. ജെ. മാത്യു, പാലക്കാട് ജില്ലാ ജയിൽ റിട്ട. സൂപ്രണ്ട് ശിവദാസൻ, ജില്ലാ ജയിൽ സൂപ്രണ്ട് കെ. മുഹമ്മദ് സിയാദ്, വെൽഫെയർ ഓഫീസർ എ. ധന്യ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related post

നിധിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികളായ ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

Time to time News

ചുണ്ണാമ്പുതറ–ചാത്തപുരം റെയിൽവേ സബ്‌വേ ആറ് ദിവസം അടച്ചിടും

Time to time News

ലൈംഗിക പീഡനപരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന് മുന്‍കൂര്‍ ജാമ്യമില്ല

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."