Image default
Uncategorized

ലഹരികടത്ത്: അഞ്ച് യുവാക്കൾ പിടിയിൽ; 56.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

0:00

ലഹരികടത്ത്: അഞ്ച് യുവാക്കൾ പിടിയിൽ; 56.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

പാലക്കാട്: ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിലും ബൈക്കിലുമായി കടത്തിക്കൊണ്ടുവന്ന 56.68 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനാ സംഘത്തെ കണ്ട് വാഹനങ്ങൾ വെട്ടിച്ചു കടന്ന ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കോങ്ങാട് കവലങ്ങൽ കുന്നത്തു വീട്ടിൽ സുധിൻ (20), തിരുനെല്ലായി മൊഴിപുലം പുഴയ്ക്കൽ വീട്ടിൽ രഞ്ജയ് (21), മേപ്പറമ്പ് പേരാഞ്ചേരി വീട്ടിൽ ഷബീർ (19), പള്ളിപ്പുറം വെള്ളായങ്ങൽ വീട്ടിൽ മുഹമ്മദ് ജസീൽ (20), മലമ്പുഴ മന്തക്കാട് മുഹമ്മദ് ഇജാസ് (26) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം പാലക്കാടും സമീപ പ്രദേശങ്ങളിലുമുള്ളവരാണ്.
ബെംഗളൂരുവിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരി വസ്തുക്കൾ സംഘം കടത്തിക്കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരി വിതരണം നടത്തുന്നതിൽ ഇവർ പ്രധാനികളാണെന്നും അന്വേഷണത്തിൽ വ്യക്തമായി. മുൻപും ലഹരിക്കടത്തിൽ ഇവർ പങ്കെടുത്തിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനാന്തര ലഹരിക്കടത്തു സംഘത്തിലെ കണ്ണികളാണിവരെന്ന സംശയത്തിലാണ് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നത്.
കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐ കെ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."