Image default
Uncategorized

ദീപകിന്റെ ആത്മഹത്യ; ഷിംജിതയ്ക്ക് ജാമ്യം

0:00

ദീപകിന്റെ ആത്മഹത്യ; ഷിംജിതയ്ക്ക് ജാമ്യം

കൊച്ചി: ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
അന്വേഷണത്തോട് പ്രതി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കാമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന തന്റെ ആരോപണം തുടരുന്നതായി ഷിംജിത അറിയിച്ചതും കോടതി പരിഗണിച്ചു. ഇരു വാദങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചതെന്നാണ് വിവരം.
ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച അന്വേഷണസംഘം ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു.
നിയമനടപടി സ്വീകരിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിലൂടെ സാഹചര്യം വഷളായെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഷിംജിതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി ആരംഭിച്ചത്.
ഇതിനുപുറമെ, ദീപക്കിനൊപ്പം ബസില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിയും ഷിംജിതയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഷിംജിത നല്‍കിയ ലൈംഗികാതിക്രമ പരാതി നിലവില്‍ അന്വേഷണത്തിലാണ്.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."