Image default
Uncategorized

മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ്

0:00

മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ്

മലപ്പുറം: മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
കോഴിക്കോട് ജില്ലക്കാരിയായ 16 വയസ്സുള്ള പെൺകുട്ടിയെ കാസർകോട് ജില്ലയിൽ എത്തിച്ച് ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ നിലവിൽ നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
2025 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പോലീസ് സേനയിൽ നിന്ന് സ്വമേധയാ വിരമിച്ച ഫിലിപ്പ് മമ്പാട്, പിന്നീട് ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും സജീവമായി രംഗത്തുണ്ടായിരുന്നു.
മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട്, വിവിധ സാമൂഹിക വിഷയങ്ങൾ മുൻനിർത്തി സമൂഹമാധ്യമങ്ങളിലൂടെ നിരവധി വീഡിയോകൾ പങ്കുവെച്ചുവരികയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."