Image default
Uncategorized

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റില്‍ അഞ്ച് വര്‍ഷമായി കത്രിക

0:00

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റില്‍ അഞ്ച് വര്‍ഷമായി കത്രിക

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കാണിച്ച ഗുരുതരമായ അനാസ്ഥയുടെ വാർത്ത പുറത്ത്.
പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിലാണ് കഴിഞ്ഞ അഞ്ച് വർഷമായി കത്രിക കുടുങ്ങിക്കിടന്നത്. 2021-ല്‍ വയറ്റിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് കത്രിക വയറ്റിനുള്ളില്‍ മറന്നുവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം നിരന്തരം വേദന അനുഭവപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ ഇത് ഗൗരവമായി എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അടുത്തിടെ അമിതമായ രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എം.ആർ.ഐ സ്കാനിംഗിലാണ് വയറ്റിനുള്ളിലെ കത്രിക കണ്ടെത്തിയത്. ഇത്രയും കാലം കഠിനമായ വേദന സഹിച്ചാണ് ഈ തൊഴിലുറപ്പ് തൊഴിലാളി കഴിഞ്ഞ് കൂടിയിരുന്നത്.

സംഭവത്തില്‍ ലളിതാംബിക എന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. വിഷയം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും ഗുരുതരമായ ആരോപണമുണ്ട്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജിന് മുന്നില്‍ നാളെ മുതല്‍ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു. ആരോഗ്യ മന്ത്രിക്കും ഉന്നത അധികൃതർക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Related post

ഒറ്റപ്പാലത്ത് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡന് ദാരുണാന്ത്യം

Time to time News

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."