0:00
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ജയിൽ മോചിതനായി

തീഹാർ:
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി തീഹാർ ജയിലിൽ നിന്ന് മോചിതനായി. നിയമ നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്.
ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, ജനറൽ സെക്രട്ടറിമാരായ റിയാസ് പറങ്കിപ്പേട്ട്, അബ്ദുൽ മജീദ് ഫൈസി, ഇൽയാസ് മുഹമ്മദ് തുമ്പെ, സെക്രട്ടറി ബി എസ് ബിന്ദ്ര, കേരള സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ തീഹാർ ജയിൽ പരിസരത്ത് എത്തി എം കെ ഫൈസിയെ സ്വീകരിച്ചു.
ജയിൽ മോചനത്തിന് പിന്നാലെ പ്രവർത്തകരോടും നേതാക്കളോടും അദ്ദേഹം നന്ദി അറിയിച്ചു. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും എം കെ ഫൈസി പറഞ്ഞു.

