Image default
Uncategorized

ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; രണ്ട് സുഹൃത്തുകൾ കസ്റ്റഡിയിൽ

0:00

ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു; രണ്ട് സുഹൃത്തുകൾ കസ്റ്റഡിയിൽ

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടാഴി തണ്ടലോട് സ്വദേശിയായ സതീഷ് (33) ആണ് മരിച്ചത്.
മേലാർകോട് ചിറ്റിലഞ്ചേരി വട്ടോംപാടത്ത് ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് സതീഷിന് ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സതീഷിന്റെ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവരെയാണ് ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മരിച്ച സതീഷിന്റെ മൃതദേഹം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related post

ഉല്ലാസയാത്രയുടെ വഴിയിൽ കാത്തിരുന്നത് മരണം; വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത് മലപ്പുറത്തുനിന്നുള്ള അധ്യാപകരുടെ സംഘം

Time to time News

വാൽപ്പാറയിൽ വാഹനാപകടം; എട്ട് മരണം, മരിച്ചത് മലയാളികൾ

Time to time News

പാലക്കാട് പൊള്ളുന്നു; കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."