Image default
Uncategorized

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

0:00

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ: മീനങ്ങാടിയിൽ വൻ ലഹരി വേട്ട. ലോറിയിൽ കടത്തുകയായിരുന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലോറി തടഞ്ഞത്. പൊലീസ് വാഹനം കണ്ടതോടെ പ്രതികൾ പ്രകടിപ്പിച്ച പരിഭ്രമമാണ് സംശയത്തിന് വഴിയൊരുക്കിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ലോറിയിലെ ടൂൾ ബോക്സിനുള്ളിൽ പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറയിൽ ലഹരിമരുന്നുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 17.98 ഗ്രാം എംഡിഎംഎയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പൊലീസ് കണ്ടെടുത്തു.
മൈസൂർ ബേഗൂരിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്താനായിരുന്നു ഇത് കൊണ്ടുവന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
മീനങ്ങാടി പൊലീസ് എസ്.ഐ ഡി. മിഥുന്റെ നേതൃത്വത്തിലുള്ള സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിലും ജില്ലയിൽ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."