ഭിന്നശേഷിക്കാരുടെ യാത്രാക്ലേശം അവസാനിപ്പിക്കണം: കെ.എസ്.ആർ.ടി.സിയിൽ നിബന്ധനകളില്ലാത്ത സൗജന്യയാത്ര ആവശ്യപ്പെട്ട് KDAWA

പാലക്കാട്: സംസ്ഥാനത്തെ ഭിന്നശേഷിക്കാരും അവരുടെ സഹായികളും നേരിടുന്ന യാത്രാപ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ബസുകളിൽ നിബന്ധനകളില്ലാത്ത സൗജന്യയാത്ര അനുവദിക്കണമെന്ന് കേരള ഡിഫറൻഷ്യലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ (KDAWA) സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കാദർ നാട്ടിക ഗതാഗത വകുപ്പ് മന്ത്രിക്ക് ഔദ്യോഗിക നിവേദനം നൽകി.
നിലവിൽ അഞ്ചുപതിറ്റാണ്ടോള മൈ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് അനുവദിച്ചുകൊണ്ടിരുന്ന യാത്രാനുകൂല്യം നിഷേധിച്ച ഈ സർക്കാരിൻറെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് നിലവിലുള്ള ഭിന്നശേഷിക്കാർക്ക് യാത്രാ ആനുകൂല്യം അനുവദിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വരുമാന പരിധി നീതിയുക്തമല്ലെന്നും അശാസ്ത്രീയമാണെന്നും ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന സമീപനമാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത് 24,000 രൂപ പെൻഷൻ പ്രതിവർഷം ലഭിക്കുമ്പോൾ 20000 രൂപയ്ക്കുള്ള വരുമാന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ യാത്രാനുകൂല്യം ലഭ്യമാ എന്നുള്ളത് ഭിന്നശേഷിക്കാരെ അവഗണിക്കുന്ന സമീപന8ല്ലേ എന്ന്
KDAWA ചൂണ്ടിക്കാട്ടി. ശാരീരിക പരിമിതികൾ കാരണം സ്ഥിരമായി ചികിത്സ, പുനരധിവാസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്ന ഭിന്നശേഷിക്കാർക്ക് വരുമാനപരിധി തടസ്സമാകുന്നതായി സംഘടന വ്യക്തമാക്കി. അതിനാൽ വരുമാന പരിധി പൂർണമായും ഒഴിവാക്കി സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേരളത്തിലുടനീളം സൗജന്യയാത്ര ഉറപ്പാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, സഹായികളില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത ഗുരുതര ഭിന്നശേഷിയുള്ളവരുടെ സാഹചര്യം കണക്കിലെടുത്ത്, അവരുടെ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം മാത്രം ഈടാക്കി ദീർഘദൂര യാത്രകളിൽ ഇളവ് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത് ഭിന്നശേഷിക്കാർക്ക് വലിയ ആശ്വാസമാകുമെന്നും KDAWA വ്യക്തമാക്കി.
കൂടാതെ, സർക്കാർ, അർദ്ധ-സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരായ ഭിന്നശേഷിക്കാർക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന യാത്രാ ആനുകൂല്യങ്ങൾ പിന്നീട് പിൻവലിച്ചതായും, അവ ഉടൻ പുനഃസ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം ആനുകൂല്യങ്ങൾ റദ്ദാക്കിയ നടപടി സാമൂഹ്യനീതിക്കെതിരാണെന്ന് സംഘടന ആരോപിച്ചു.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ, ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യമായ യാത്രാസൗകര്യങ്ങളിൽ കെ.എസ്.ആർ.ടി.സി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കാദർ നാട്ടിക ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ അനുകൂലമായ സർക്കാർ ഉത്തരവ് പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാദർ നാട്ടിക
ജനറൽ സെക്രട്ടറി, കേരള ഡിഫറൻഷ്യലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ
ഫോൺ: 9446627871
ഇമെയിൽ: kdawa.differentlyassociation@gmail.com

