Image default
Uncategorized

പാരസെറ്റമോൾ അമിതമായി കഴിച്ചതായി വെളിപ്പെടുത്തൽ; ചികിത്സയിലിരിക്കെ പഴയന്നൂരിലെ യുവതി മരിച്ചു

0:00

പാരസെറ്റമോൾ അമിതമായി കഴിച്ചതായി വെളിപ്പെടുത്തൽ; ചികിത്സയിലിരിക്കെ പഴയന്നൂരിലെ യുവതി മരിച്ചു


പഴയന്നൂർ: അമിതമായി പാരസെറ്റമോൾ ഗുളികകൾ കഴിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. പഴയന്നൂർ നീലംപള്ളിയാലിൽ രാജൻ–സുജാത ദമ്പതികളുടെ മകൾ അയന രാജൻ (22) ആണ് മരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം 17-നാണ് സംഭവങ്ങളുടെ തുടക്കം. കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അയനയെ എളനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയ്ക്കിടെയാണ് താൻ അമിതമായി പാരസെറ്റമോൾ ഗുളികകൾ കഴിച്ച വിവരം അയന ഡോക്ടർമാരോട് വെളിപ്പെടുത്തിയത്.
ആരോഗ്യനില ഗുരുതരമായതോടെ യുവതിയെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും, തുടർന്ന് കരളിന്റെ പ്രവർത്തനം സാരമായി ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വിദഗ്ധ ചികിത്സ നൽകി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിച്ചത്.
സംഭവത്തിൽ പഴയന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

നൈട്രോസെപം ഗുളികകൾ കൈവശം വെച്ച കേസ്: പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Time to time News

യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ പാർക്കിൽ മരിച്ച നിലയിൽ

Time to time News

മേനോൻപാറയിൽ കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവം: നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."