0:00
മണ്ണാർക്കാട് ഭീതി പരത്തിയ പുലിയെ പിടികൂടി; പാലക്കയത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

മണ്ണാർക്കാട്: പ്രദേശവാസികളിൽ ആശങ്ക പരത്തിയ പുലിയെ പിടികൂടി. പാലക്കയം നിരവിൽ ആക്കമറ്റം തങ്കച്ചന്റെ പറമ്പിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 20-നാണ് പാലക്കയം ആക്കമറ്റം പ്രദേശത്ത് ജോർജ് ജോസഫ് എന്നയാളുടെ ആറ് ആടുകളെ പുലി കടിച്ചു കൊന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കുകയും കൂട്ടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് പുലി കൂട്ടിലകപ്പെട്ടത്. പുലിയെ പിടികൂടിയതോടെ പ്രദേശവാസികൾ ആശ്വാസം പ്രകടിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

