0:00
കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും, ടീസര്‍ പിൻവലിക്കണം’; കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതി

കൊച്ചി: വിവാദ സിനിമ കേരള സ്‌റ്റോറി 2 ഹൈക്കോടതി കാണും. പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയിലാണ് തീരുമാനം. കേരള ജനതയുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതിയുടെ അന്തിമ വിധി സിനിമ കണ്ടതിനു ശേഷമായിരിക്കും ഉണ്ടാവുക.
‘കേരള സ്റ്റോറി 2’ വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ തീരുമാനം എടുത്തത്
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോടും നിര്‍മ്മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സിനോടും വിശദീകരണം തേടുകയായിരുന്നു. നാളെയായരിക്കും കോടതി സിനിമ കാണുക.

