Image default
Uncategorized

കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തം: റാന്നി പമ്പാനദി കവർന്നത് രണ്ട് പ്ലസ്ടു വിദ്യാർത്ഥികളുടെ ജീവൻ

0:00

കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തം: റാന്നി പമ്പാനദി കവർന്നത് രണ്ട് പ്ലസ്ടു വിദ്യാർത്ഥികളുടെ ജീവൻ

റാന്നി: സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ വിദ്യാർത്ഥികളായ ക്രിസ് ബിജു (17), ജോഷിൻ ബിനു (17) എന്നിവരാണ് മരണപ്പെട്ടത്.
മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകനാണ് ക്രിസ് ബിജു. കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകനാണ് ജോഷിൻ ബിനു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പത്തംഗ സംഘത്തോടൊപ്പമാണ് വിദ്യാർത്ഥികൾ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാൻ എത്തിയത്. ഇതിനിടെ ജോഷിൻ ബിനു പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ക്രിസ് ബിജുവും അപകടത്തിൽപ്പെട്ടു. പുഴയിലെ ശക്തമായ ഒഴുക്കും അപകടസാധ്യതയും കണക്കിലെടുത്ത് ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾക്ക് പിൻവാങ്ങേണ്ടി വന്നു.
അപകടവിവരം ലഭിച്ചതോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി എട്ടരവരെ നടത്തിയ തിരച്ചിലിൽ വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ ആന്റോ ആന്റണി എം.പി.യുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ടയിൽ നിന്നുള്ള സ്കൂബ ഡൈവിംഗ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ശക്തമാക്കി. സ്കൂബ സംഘത്തിന്റെ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related post

ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

Time to time News

ഗുജറാത്ത് സ്വദേശിയിൽ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാർഡുകൾ,​ പിന്നിൽ സാമ്പത്തിക തട്ടിപ്പ് സംഘം

Time to time News

ആസിഫ് റെസൈലൻസ് എക്സലൻസ് അവാർഡ് നിഖിൽ ജോണിക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."