Image default
Uncategorized

പാലക്കാട് ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും ഡ്രൈവർക്കും പരിക്ക്

0:00

പാലക്കാട് ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും ഡ്രൈവർക്കും പരിക്ക്

പാലക്കാട്: നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടിസംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ഫോറസ്റ്റ് ഡെവോലപ്മെന്റ് കോർപറേഷൻചെയർമാനുമായ റസാഖ് മൗലവി സഞ്ചരിച്ചിരുന്ന കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ പുതുപ്പരിയാരം സമീപത്താണ് അപകടം ഉണ്ടായത്.
പാലക്കാട്–കോഴിക്കോട് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ഇന്നോവ ഹൈക്രോസ് കാറും എതിർദിശയിൽ എത്തിയ ആംബുലൻസും തമ്മിലായിരുന്നു കൂട്ടിയിടി. അപകടത്തിൽ റസാഖ് മൗലവിക്കും വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിനും വശങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സവും ഉണ്ടായി.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

Time to time News

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."