Image default
Uncategorized

കുമാരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1.30 കോടി രൂപയുടെ പുതിയ കെട്ടിടം; ഉദ്ഘാടനം നാളെ

0:00

കുമാരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1.30 കോടി രൂപയുടെ പുതിയ കെട്ടിടം; ഉദ്ഘാടനം നാളെ

 

Author:ഹിബ ഫാത്തിമ

പാലക്കാട്: നവകേരള കർമ്മപദ്ധതി 2-ന്റെ ഭാഗമായി ‘വിദ്യാകിരണം’ പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് നഗരസഭയിലെ കുമാരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച 1.30 കോടി രൂപ ചെലവുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 25) നടക്കും. ഉച്ചയ്ക്ക് 12.30ന് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
കില–കിഫ്ബി പദ്ധതിയിലൂടെ അനുവദിച്ച തുക ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിതീർത്തത്. ഉദ്ഘാടന ചടങ്ങിൽ പാലക്കാട് നഗരസഭ ചെയർമാൻ പി. സ്മിതേഷ് അധ്യക്ഷത വഹിക്കും.
സ്കൂൾ പ്രധാനാധ്യാപിക എം. പ്രസന്ന സ്വാഗതം പറയും. നഗരസഭ വൈസ് ചെയർപേഴ്സൺ ടി. ബേബി ഉപഹാര സമർപ്പണം നടത്തും. മുനിസിപ്പാലിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ജീന ഗോപിനാഥ് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാർ, എട്ടാം വാർഡ് കൗൺസിലർ സി.വി. ചിത്രബാല, പാലക്കാട് ഡിഡിഇ സെലീനബീവി ടി.എം., ഡയറ്റ് പ്രിൻസിപ്പൽ പി. ശശിധരൻ, ഡി.പി.സി നൗഷാദലി എം.കെ., ഡി.ഇ.ഒ ആസിഫ് അലിയാർ കെ.എ.എസ്, ജില്ലാ എച്ച്.എസ്.എസ് കോഓർഡിനേറ്റർ ഗിരി ടി., ഡി.പി.ഒ എം.ആർ. മഹേഷ്കുമാർ, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ കെ.എൻ. കൃഷ്ണകുമാർ, ജില്ലാ കൈറ്റ് കോഓർഡിനേറ്റർ സിന്ധു വൈ., എ.ഇ.ഒ രമേശ് പാറപ്പുറത്ത്, ബി.പി.സി എം.ആർ. ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് എം. ശ്രീനേഷ്, എസ്.എം.സി ചെയർമാൻ എസ്. രാജീവ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് ഡോ. അഖില വി.ബി., കോൺട്രാക്റ്റർ അഹമ്മദ് കബീർ ബി. എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് എ. ജയശ്രീ നന്ദി പറയും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുന്നതിൽ നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകരും സന്തോഷം പ്രകടിപ്പിച്ചു.

Related post

പാലക്കാട് സ്വദേശി അൽഐനിൽ നിര്യാതനായി

Time to time News

കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

Time to time News

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."