Image default
Uncategorized

തുണി അലക്കിക്കൊണ്ടിരിക്കെ മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ നാല് പവന്‍റെ മാല കവര്‍ന്നു;

0:00

തുണി അലക്കിക്കൊണ്ടിരിക്കെ മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ നാല് പവന്‍റെ മാല കവര്‍ന്നു;

പാലക്കാട് :പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു. ഇന്ന് രാവിലെ 10.40നാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ നാല് പവൻ്റെ മാലയാണ് കവർന്നത്.വീടിന് പുറകിൽ തുണി അലക്കി കൊണ്ടിക്കുമ്പോഴാണ് സംഭവം.

ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു മുന്നിലെ വാതിലിലൂടെ അകത്ത് കയറി അലമാരയിൽ ഉണ്ടായിരുന്നു ഏഴു ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related post

കേരളത്തോടുള്ള കേന്ദ്ര റെയിൽവേ അവഗണന അവസാനിപ്പിക്കണം: റോയ് അറയ്ക്കൽ

Time to time News

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Time to time News

ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, 3 പേര്‍ക്ക് പരിക്ക്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."