Image default
Uncategorized

ജനാധിപത്യ വിരുദ്ധം, നിയമവിരുദ്ധം; വിവരാവകാശ കമ്മീഷണറുടെ നിയമന നീക്കം ഉപേക്ഷിക്കണം: എ. കാജാ ഹുസൈൻ

0:00

വിരുദ്ധം, നിയമവിരുദ്ധം; വിവരാവകാശ കമ്മീഷണറുടെ നിയമന നീക്കം ഉപേക്ഷിക്കണം: എ. കാജാ ഹുസൈൻ

​തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഇരുട്ടിൽ നിർത്തിയും മാനദണ്ഡങ്ങൾ അട്ടിമറിച്ചും സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗത്തെ നിയമിക്കാനുള്ള സർക്കാരിന്റെ നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് ആർടിഐ കേരള ഫെഡറേഷൻ മുൻ ജില്ലാ ജനറൽ സെക്രട്ടറി എ. കാജാ ഹുസൈൻ പ്രസ്താവനയിൽ പറഞ്ഞു. വിവരാവകാശ നിയമം എന്ന മഹത്തായ നിയമത്തിന്റെ അന്തഃസത്തയെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
​മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമമന്ത്രിയും അടങ്ങുന്ന ഉന്നതാധികാര സമിതിയെ മറികടന്ന് ഏകപക്ഷീയമായ തീരുമാനമെടുത്തത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ, അദ്ദേഹത്തിന്റെ വിയോജിപ്പ് പോലും പരിഗണിക്കാതെ രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി ഒരു പാർട്ടി നേതാവിനെ കമ്മീഷൻ അംഗമായി ശുപാർശ ചെയ്തത് നിയമപരമായി നിലനിൽക്കുന്നതല്ല.
​വിവരാവകാശ കമ്മീഷൻ പോലെയുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം പൊതുജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. ലോകഭവന്റെ (Lok Bhavan) പരിഗണനയിലിരിക്കുന്ന ഈ ശുപാർശ അംഗീകരിക്കരുതെന്നും, നിയമവിരുദ്ധമായ ഈ നീക്കത്തിനെതിരെ ഗവർണർ ഉചിതമായ തീരുമാനമെടുക്കണമെന്നും എ. കാജാ ഹുസൈൻ ആവശ്യപ്പെട്ടു. ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം പിൻവാതിൽ നിയമനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related post

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പോസ്റ്റ്; സംഘപരിവാര്‍ അനുകൂല യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ കേസ്

Time to time News

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."