Image default
Uncategorized

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

0:00

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം: കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.
മലപ്പുറത്തെ മഅ്ദിന്‍ കോളജിലേക്ക് പോയ സിനാനെ ചൊവ്വാഴ്ച കാണാതായതായി പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂര്‍ പൊലീസിന് വിവരം ലഭിക്കുന്നത്.

Related post

മലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് മരണം

Time to time News

വനംവാച്ചര്‍ ഷൈജുവിന്റെ മരണം: അടിയന്തര ധനസഹായം കൈമാറി

Time to time News

ഇ അബൂബക്കറിന്റെ മോചനം ആവശ്യപ്പെട്ട് 37 മനുഷ്യാവകാശ സംഘടനകള്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."