Image default
Uncategorized

ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

0:00

ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ: ചിമ്മിനി ഉൾക്കാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ അളക്കുന്നതിനിടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽകാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിൽ കാട്ടാനയെ തുരത്തുന്നതിനിടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജു കൊല്ലപ്പെട്ടിരുന്നു. ചൊവ്വ വൈകിട്ട് 5.30 നാണ് സംഭവം. ആനയുടെ ചവിട്ടേറ്റാണ് മരിച്ചത്. പത്തുപേരാണ്‌ കാട്ടാനകളെ തുരത്താൻ പോയത്. ഇതിനിടയിൽ ഒരു ആന തിരിഞ്ഞ് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും കാലിലും ചവിട്ടേറ്റ്‌ പരിക്കേറ്റ ഷൈജുവിനെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Related post

യാക്കൂബ്​ വധം: അഞ്ച്​ ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

Time to time News

വെള്ളാപ്പള്ളി നടേശന്‍ പുറത്ത്

Time to time News

മലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് മരണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."