Image default
Uncategorized

വീടിനകത്ത് കയറി കിടപ്പുരോഗിയായ വൃദ്ധയെ ആക്രമിച്ചു; 84കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍

0:00

വീടിനകത്ത് കയറി കിടപ്പുരോഗിയായ വൃദ്ധയെ ആക്രമിച്ചു; 84കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ മകന്‍ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ കിടപ്പുരോ​ഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84)യെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ചുകൊന്നത്. ഇവരുടെ മാനസികാസ്വസ്ഥ്യമുള്ള മകൻ ദേവദാസി(60)നേയും നായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.

വ്യാഴം വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.

ഇരുവരെയും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്യായനി മരിച്ചിരുന്നു. മകൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."