Image default
Uncategorized

ടിക്കറ്റ് എടുത്ത് ഡാമിൽ പ്രവേശനം; റിസർവോയറിലേക്ക് ചാടി നേമം സ്വദേശിനി – മണിക്കൂറുകൾ നീണ്ട സ്കൂബ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

0:00

ടിക്കറ്റ് എടുത്ത് ഡാമിൽ പ്രവേശനം; റിസർവോയറിലേക്ക് ചാടി നേമം സ്വദേശിനി – മണിക്കൂറുകൾ നീണ്ട സ്കൂബ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

നെയ്യാർ ഡാം: ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് സാധാരണ സന്ദർശകയായി അകത്തേക്ക് പ്രവേശിച്ച യുവതി നെയ്യാർ ഡാം റിസർവോയറിലേക്ക് ചാടി മരിച്ചതായി സംശയം. നേമം സ്വദേശിനിയായ ശരണ്യ (32)യുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട സ്കൂബ തിരച്ചിലിനൊടുവിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. ടിക്കറ്റ് എടുത്ത് ഡാമിനകത്ത് പ്രവേശിച്ച ശരണ്യ പിന്നീട് റിസർവോയറിന് സമീപത്തേക്ക് പോകുകയായിരുന്നു. പിന്നീട് യുവതി കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അണക്കെട്ടിന്റെ കൈവരിക്ക് സമീപം പാർക്ക് ചെയ്ത നിലയിൽ സ്കൂട്ടറും അതിന്റെ മുകളിൽ മൊബൈൽ ഫോണും പേഴ്സും കണ്ടെത്തി. താഴെ ഭാഗത്തുനിന്ന് ചെരിപ്പുകളും ലഭിച്ചതോടെ റിസർവോയറിലേക്ക് ചാടിയിരിക്കാമെന്ന സംശയം ശക്തമായി.
തുടർന്ന് നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും ഇറിഗേഷൻ വകുപ്പും ചേർന്ന് രാത്രി വൈകുവോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ സ്കൂബ ടീമിനെ എത്തിച്ച് തിരച്ചിൽ വീണ്ടും ആരംഭിച്ചു. തിരച്ചിലിനായി മുൻകരുതലായി കനാൽ ഷട്ടറുകളും അടച്ചിരുന്നു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്കൂബ ഡൈവേഴ്സ് റിസർവോയറിൽ നിന്ന് ശരണ്യയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related post

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 26) അവധി

Time to time News

ആലത്തൂരിൽ വൻ മയക്കുമരുന്ന് വേട്ട; 56.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Time to time News

2.160 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."