Image default
Uncategorized

ഓട്ടോറിക്ഷ മോഷണം: ‘മൂങ്ങ’യും ‘കീടം’യും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

0:00

ഓട്ടോറിക്ഷ മോഷണം: ‘മൂങ്ങ’യും ‘കീടം’യും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്: നഗരത്തിലെ റോബിൻസൺ റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് സ്വദേശി വിജയ് (മൂങ്ങ വിജയ്, 40), ചങ്ങരംകുളം സ്വദേശി പ്രശാന്ത് (കീടം പ്രശാന്ത്, 38), കൊട്ടാരക്കര സ്വദേശി ശ്രീനു (44) എന്നിവരാണ് പിടിയിലായത്.
വാഹന മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായവരാണ് ഇവർ. നഗരത്തിൽ നിന്ന് മോഷ്ടിച്ച നാല് ചക്ര ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു.
പ്രതികൾക്ക് മറ്റ് മോഷണ കേസുകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
കണ്ണൂർ കേളകം പോലീസിന്റെ സഹായത്തോടെയാണ് ടൗൺ സൗത്ത് പോലീസ് പ്രതികളെ വലയിലാക്കിയത്. ഡിവൈ.എസ്.പി സി.എൽ. ഷാജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ സുനിൽ എം., ഹേമലത വി., ശരത് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ശശി, സിവിൽ പോലീസ് ഓഫീസർമാരായ രാജീദ് ആർ., പ്രസാദ്, ഷാലു കെ.എസ്., ജയറാം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്

Related post

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ച് രമേശ് ചെന്നിത്തല; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം

Time to time News

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."