Image default
Uncategorized

കോഴിയിറച്ചി വില വര്‍ധന: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- മഞ്ജുഷ മാവിലാടം

0:00

കോഴിയിറച്ചി വില വര്‍ധന: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- മഞ്ജുഷ മാവിലാടം

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. കോഴിയിറച്ചിയുടെ വില ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കിലോയ്ക്ക് 40 മുതല്‍ 60 രൂപ വരെ വര്‍ധിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആഘോഷ വേളകളും വിശേഷ ദിവസങ്ങളും മുന്നില്‍ കണ്ട് കൃത്രിമ വിലവര്‍ധന ഉണ്ടാക്കുന്ന ലോബികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് പോള്‍ട്രി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെപ്‌കോ) വഴി സാധാരണക്കാര്‍ക്ക് ആശ്വാസ്യകരമായ വിലയ്ക്ക് കോഴി ലഭ്യമാക്കണം. അയല്‍ സംസ്ഥാനങ്ങളിലെ വിലക്കയറ്റം മുതലെടുത്ത് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ലോബികളെ നിയന്ത്രിക്കാന്‍ കൃത്യമായ പരിശോധനകള്‍ നടത്തണം. നിത്യോപയോഗ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കോഴിയിറച്ചിയുടെ വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകണം. തീറ്റ വില വര്‍ധനവ് മൂലം പ്രതിസന്ധിയിലായ പ്രാദേശിക കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കിക്കൊണ്ട് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സംസ്ഥാനത്ത് പതിനായിരിക്കണക്കിന് കുടുംബങ്ങളാണ് കോഴി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. വിലവര്‍ധനയുടെ ഫലമായി കച്ചവടം കുറയുന്നതു മൂലം ചില്ലറ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടേണ്ടി വന്നാല്‍ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാകും. കോഴിയിറച്ചി വില ക്രമാതീതമായി വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണ വിലയെയും ബാധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ വിപണി നിയന്ത്രണത്തിന് തയ്യാറാകണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

Related post

കേരളത്തിൽ അപൂർവ വിധി: ഇരട്ട ജീവപര്യന്തം അനുഭവിച്ച പ്രതിക്ക് മറ്റൊരു ഇരട്ടക്കൊലക്കേസിൽ വധശിക്ഷ

Time to time News

സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാൾ ആശംസിച്ച് രമേശ് ചെന്നിത്തല; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം

Time to time News

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."