Image default
Uncategorized

കിണറ്റിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാൻ ചാടി അച്‌ഛൻ മുങ്ങി മരിച്ചു

0:00

കിണറ്റിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാൻ ചാടി അച്‌ഛൻ മുങ്ങി മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാൻ പുറകെ ചാടിയ അച്ഛൻ മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണു(33) ആണ് മരിച്ചത്. മൂന്നു വയസുകാരനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി 26 കാരൻ വൈശാഖാണ് കുട്ടിയെ കിണറ്റിൽ ചാടി രക്ഷപ്പെടുത്തിയത്. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിഷ്ണുവിന്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related post

പാലക്കാട് ടൗൺ സൗത്ത് പോലീസ് പരിധിയിൽ റൂട്ട് മാർച്ച് ശക്തം; തിരഞ്ഞെടുപ്പ് മുന്നോടിയായി സുരക്ഷാ കർശനമായി

Time to time News

തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി അയൽവാസി; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു

Time to time News

ചിറ്റൂരിൽ എക്സൈസിന്റെ വൻ രാസലഹരി വേട്ടമുൻ വാർഡ് മെമ്പർ ഉൾപ്പെടെ 3 പേർ പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."